• നിലക്കാത്ത ദൈവിക
  കാരുണ്യത്തിന്റെ സ്രോതസ്..
  അശരണർക്കു ആശ്വാസമായ വി.യൂദാസ്ലീഹായുടെ കാരുണ്യം നിറഞ്ഞ മാദ്ധ്യസ്ഥസാനിന്ധ്യം
  വിശ്വാസികൾക്കു എന്നും പ്രതീക്ഷയുടെ പുതിയ അൾത്താര തീർക്കുന്നു.

 • അസാദ്ധ്യമായതെന്തും
  സാധ്യമാക്കുന്ന വിശ്വാസം..
  അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനോട് ചോദിക്കുന്നതെന്തും ലഭിക്കുമെന്ന് അനുഭവിച്ചറിഞ്ഞവർ ഏറെ....
  വിശ്വാസത്തിന് മലകളെ പോലും മാറ്റാൻ കഴിയുമെന്ന് പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യന് വിശ്വാസികളെ കൈവിടാൻ കഴിയുമോ ?
 • ഭക്തിയിൽ സ്ഫുടം ചെയ്തെടുത്ത
  പ്രാർത്ഥനാപുണ്യം..
  ഈശ്വരനിൽ സ്വയം അലിഞ്ഞിലാതാകുന്ന ഭക്തി, ആ ഭക്തിയിൽ നിന്നുയരുന്ന
  പ്രാർത്ഥനാജപങ്ങൾ, ഇവയെക്കാൾ പരിശുദ്ധി മറ്റെന്തിനുണ്ട് ?
വിശേഷ

തിരുകർമ്മങ്ങൾ

Click here to view live webcast

എല്ലാ വ്യാഴായ്ച്ചയും രാവിലെ 6 മുതൽ

About The Church

വിശ്വാസ സമൂഹം

വിശുദ്ധ യൂദാതദേവുസിന്റെ നാമത്തിൽ ആലുവ എട്ടേക്കറിൽ സ്ഥാപിതമായ സെന്റ് ജൂഡ് ദേവാലയം ഇന്ന് നാനാജാതി മതസ്ഥരായ ആയിരക്കണക്കിനാളുകൾക്ക് അത്താണിയായ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് വ്യാഴാഴ്ചകളിലാണ് തീർത്ഥാടകർ ഇവിടെ എത്തുന്നത്.

Read More

ചരിത്രം

പുതുതായി പണിയുന്ന ദേവാലയത്തിന് എന്ത് പേർ നല്കണം എന്നാലോചനയ്ക്ക് ഒരു അനാഥക്കുട്ടിയിലൂടെ ദൈവം ഉത്തരം നൽകിതെന്ന് പൂർവ്വികർ പറയുന്നു. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനും ബൈബിളിലിൽ സ്വയം വിശേഷിപ്പിച്ച വിശുദ്ധ യൂദാതദേവുസിന്റെ നാമധേയം അങ്ങനെ എട്ടേക്കറിന് സ്വന്തമായി.

Read More

Vicar's Message

മനുഷ്യന് അവന്റെ ദു:ഖങ്ങളിൽ ആശ്വാസം കണ്ടെത്തുവാനും എല്ലാം നഷ്ടപ്പെട്ടുവെന്ന് അവൻ കരുതിയിടത്തും പ്രതീക്ഷയുടെ ഒരു നുറുങ്ങുവെ ട്ടം കണ്ടെത്തുവാനും തന്റെ സങ്കടങ്ങളുടെയും ഭാരങ്ങളുടേയും ഭാണ്ഡക്കെട്ട് ഒന്നിറക്കിവക്കാനും അവന് ഒരത്താണി വേണം. അത്തരമൊരു അഭയകേന്ര്ദമായി ആലുവ എട്ടേക്കർ സെൻര് ജൂഡ് ദേവാലയം ഇതിനകം മാറിക്കഴിഞ്ഞു .

വിശുദ്ധ യൂദാതദേവുസിന്റെ നാമത്തിലുള്ള ഈ ദേവാലയത്തിൽ ജാതിമത ഭേദമന്യേ ഒത്തിരി വിശ്വാസികളാണ് കണ്ണുനീരോടെ കടന്നുവന്നതും ആശ്വാസവുമായി തിരികെ പോകുന്നതും ദൈവം എപ്പോഴും നമ്മെ സ്നേഹിക്കുന്നുവെന്നും ദൈവം ഒരിക്കലും നമ്മെ കൈവിടില്ല എന്നും നമ്മോടുള്ള സ്നേഹത്താൽ അവിടുന്ന് ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്നുമുള്ള യാഥാർഥ്യം ഈ ദേവാലയം നമ്മെ അനുസ്മരിക്കുന്നു