നിലക്കാത്ത ദൈവികകാരുണ്യത്തിന്റെ സ്രോതസ്..
അശരണർക്കു ആശ്വാസമായ വി.യൂദാസ്ലീഹായുടെ കാരുണ്യം നിറഞ്ഞ മാദ്ധ്യസ്ഥസാന്നിദ്ധ്യം
വിശ്വാസികൾക്കു എന്നും പ്രതീക്ഷയുടെ പുതിയ അൾത്താര തീർക്കുന്നു.
വിശേഷ
തിരുകർമ്മങ്ങൾ
About The Church

വിശ്വാസ സമൂഹം
വിശുദ്ധ യൂദാതദേവുസിന്റെ നാമത്തിൽ ആലുവ എട്ടേക്കറിൽ സ്ഥാപിതമായ സെന്റ് ജൂഡ് ദേവാലയം ഇന്ന് നാനാജാതി മതസ്ഥരായ ആയിരക്കണക്കിനാളുകൾക്ക് അത്താണിയായ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് വ്യാഴാഴ്ചകളിലാണ് തീർത്ഥാടകർ ഇവിടെ എത്തുന്നത്.

ചരിത്രം
പുതുതായി പണിയുന്ന ദേവാലയത്തിന് എന്ത് പേർ നല്കണം എന്നാലോചനയ്ക്ക് ഒരു അനാഥക്കുട്ടിയിലൂടെ ദൈവം ഉത്തരം നൽകിതെന്ന് പൂർവ്വികർ പറയുന്നു. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനും ബൈബിളിലിൽ സ്വയം വിശേഷിപ്പിച്ച വിശുദ്ധ യൂദാതദേവുസിന്റെ നാമധേയം അങ്ങനെ എട്ടേക്കറിന് സ്വന്തമായി

Vicar's Message
മനുഷ്യന് അവന്റെ ദു:ഖങ്ങളിൽ ആശ്വാസം കണ്ടെത്തുവാനും എല്ലാം നഷ്ടപ്പെട്ടുവെന്ന് അവൻ കരുതിയിടത്തും പ്രതീക്ഷയുടെ ഒരു നുറുങ്ങുവെ ട്ടം കണ്ടെത്തുവാനും തന്റെ സങ്കടങ്ങളുടെയും ഭാരങ്ങളുടേയും ഭാണ്ഡക്കെട്ട് ഒന്നിറക്കിവക്കാനും അവന് ഒരത്താണി വേണം. അത്തരമൊരു അഭയകേന്ര്ദമായി ആലുവ എട്ടേക്കർ സെൻര് ജൂഡ് ദേവാലയം ഇതിനകം മാറിക്കഴിഞ്ഞു .
സുവർണ ജൂബിലി നിറവിലായിരിക്കുന്ന ഈ ദേവാലയത്തിലേക്ക് കടന്നുവരുന്നവർ അനുഭവിക്കുന്ന ദൈവീക സാന്നിദ്ധ്യവും സ്നേഹവും അവരെ തങ്ങളുടെ പ്രതിസന്ധികൾ തരണം ചെയ്യുവാൻ സഹായിക്കുകയും, വേദനകൾക്ക് ഔഷധമായി മാറുകയും ചെയ്യുന്നു. വി.യൂദാശ്ലീഹായിലൂടെ ക്രിസ്തുവിലേക്ക് അടുക്കുവാനും നമ്മുടെ തണുത്തുപോയ അത്മീയതയെ ജ്വലിപ്പിക്കുവാനും ഈ ജൂബിലി വർഷം നമ്മെ സഹായിക്കട്ടെ .

%20(1).jpg)
വ്യാഴം
ദിവ്യബലി,നൊവേന
എല്ലാ വ്യാഴായ്ച്ചയും രാവിലെ 6:00 , 9:30 നൊവേനയും 6:30 , 7:30 ,10:45 , വൈകീട്ട് 3:00, 5:30 ന് ദിവ്യബലിയും നൊവേനയും
%20(1).jpg)
സാധാരണ ദിവസങ്ങൾ
ദിവ്യബലി : രാവിലെ 6 .3 0
എല്ലാ മാസാദ്യ വെള്ളിയാഴ്ച്ചയും രാവിലെ 6ന് ആരാധന തുടർന്ന് 6 .3 0 ന് ദിവ്യബലി. എല്ലാ ശനിയാഴ്ച്ചയും മാതാവിന്റ്റെ നൊവേന .
%20(1).jpg)
ഞായർ
ദിവ്യബലി :7 നും ,9 .3 0 നും
എല്ലാ ഞായറാഴ്ച്ചയും രാവിലെ 7 ന് ദിവ്യബലി. കുട്ടികൾക്ക് വേണ്ടിയുള്ള ദിവ്യബലി 9 .3 0 ന് .
എല്ലാ വ്യാഴായ്ച്ചയും രാവിലെ 6 മുതൽ
From Gallery


Most Rev Dr. Joseph Kalathiparambil, Archbishop, Verapoly.
ക്രിസ്തുവിനെ നെഞ്ചിനുള്ളിൽ ഒരു മുദ്രയായി ചേർത്തു വച്ചിരിക്കുന്ന വിശുദ്ധനാണ് വി.യൂദാശ്ലീഹ.