top of page

HISTORY

ആലുവ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്ന ­ചൂണ്ടി, ചുണങ്ങംവേലി, പുക്കാട്ടുപടി, അശോകപുരം പ്രദേശങ്ങളിലെ ഇടവകാംഗങ്ങൾ ഏറെ ക്ലേശങ്ങൾ സഹിച്ചാണ് പണ്ട് തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. അന്നത്തെ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിക്ക് തങ്ങളുടെ ആവശ്യം ഉണർത്തിച്ചു കൊണ്ടുള്ള നിരവധി നിവേദനങ്ങൾ ഇടവകാംഗങ്ങൾ സമർപ്പിച്ചു, ഇതിന് പ്രേരക ശക്തിയായി നിലകൊണ്ടത് അന്നത്ത സെന്റ് ഫ്രാൻസിസ് സേവിയർ പള്ളി വികാരി മോൺ. അഗസ്റ്റിൻ മാവേലിയാണ്. ജോസഫ് അട്ടിപ്പേറ്റി പിതാവിവിൻറെ അനുവാദത്തോടെ 1969 ൽ എടത്തല എട്ടേക്കറിൽ ദേവാലയ നിർമ്മാണത്തിനാവശ്യമായ സ്ഥലം ഇടവകാംഗങ്ങൾ കണ്ടെത്തി. പിന്നീട് ദേവാലയനിർമ്മാണത്തിനുള്ള ശ്രമങ്ങളായി. 1970 ജനുവര് 21 ന് ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി ദിവംഗതനായി .ഇത് ദേവാലയ നിർമ്മാണത്തിനുള്ള പരിശ്രമങ്ങളെ മന്ദഗതിയാക്കി. എന്നിരുന്നാലും ക്രാന്തദർശിയായ മോൺ അഗസ്റ്റിൻ മാവേലി വിശ്വാസ സമൂഹത്തെ പ്രോത്സാഹിപ്പിച്ച് എട്ടേക്കറിൽ ഒരു താല്ക്കാലിക ഷെഡ് ദേവാലയത്തിനായി നിർമ്മിച്ചു. പുതുതായി പണിയുന്ന ദേവാലയത്തിന് എന്തു പേരു നല്കണം എന്നാലോചനയ്ക്ക് ഒരു അനാഥക്കുട്ടിയിലൂടെ ദൈവം ഉത്തരം നൽകിതെന്ന് പൂർവ്വികർ പറയുന്നു. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനും ബൈബിളിൽ സ്വയം വിശേഷിപ്പിച്ച വിശുദ്ധ യൂദാതദേവുസിന്റെ നാമധേയം അങ്ങനെ എട്ടേക്കറിന് സ്വന്തമായി. മോൺ അഗസ്റ്റിൻ മാവേലിക്കു ശേഷം ഫാ.ലീനസ് ഒ.സി.ഡി ,ഫാ.കെ.വി ജോൺ എസ്.ജെ, മോൺ. ജോസഫ് എട്ടുരുത്തിൽ, ഫാ.അലക്സാണ്ടർ മാളിയേക്കൽ, ഫാ.ഫെലിക്സ് ചക്കാലക്കൽ ,ഫാ.വർഗീസ് വലിയപറമ്പിൽ, ഫാ.ജോസഫ് തട്ടാരശ്ശേരി, ഫാ.പിറ്റർ അമ്പലത്തിങ്കൽ, ഫാ.പോൾസൺ സിമേതി, ഫാ.ആന്റണി അറക്കൽ,ഫാ.മൈക്കിൾ തലക്കെട്ടി,ഫാ.മൈക്കിൾ ഡിക്രൂസ്,ഫാ.ആന്റണി ഡോമിനിക്ക് ഫിഗറേദോ എന്നീ വൈദികശ്രേഷ്ടർ ഇടവക വികാരിമാരായി സേവനമനുഷ്ടിച്ചു. 1995ലെ ദേവാലയത്തിന്റെ രജതജൂബിലിയാഘോഷം ഫാ.വർഗീസ് വലിയപറമ്പിലിന്റെ നേതൃത്വത്തിൽ നടന്നു. ജൂബിലി വർഷത്തിൽ ദേവാലയത്തിന്റെ അൾത്താര കൂടുതൽ മനോഹരമാക്കി. 2004 ൽ ഫാ.പീറ്റർ അമ്പലത്തിങ്കലിന്റെ നേത്യത്വത്തിൽ ദേവാലയം വിപുലീകരിച്ചു. വിപുലീകരിച്ച ദേവാലയത്തിന്റെ ആശീർവാദ കർമ്മം ആർച്ച്ബിഷപ്പ് ഡോ. ഡാനിയേൽ അച്ചാരുപറമ്പിലാണ് നിർവ്വഹിച്ചത്.  ഇപ്പോൾ ഫാ.റോക്കി കൊല്ലംപറമ്പിൽ വികാരിയും  ഫാ. ജോബിൻ പാനികുളം സഹവികാരിയുമായി സേവനമനുഷ്ഠിക്കുന്നു.

ഇവിടെ സേവനമനുഷ്ടിച്ച വികാരിമാർ

  1) Fr.K.V.John S.J
  2) Fr. Joseph Ettuthuruthil
  3) Fr. Alexander Maliakkel
  4) Fr. George Chelat
  5) Fr. Felix Chakkalakkal
  6) Fr. Varghese Valiaparambil
  7) Fr. Joseph Thattarussery
  8) Fr. Peter Ambalathingal
  9) Fr. Paulson Simethy
10) Fr. Antony Arackal
11) Fr. Michael Thalakketty.
12) Fr. Michael Dcruz.

13) Fr. Antony Dominic Figaredo

സഹവികാരിമാർ

  1) Fr. Melwin Antony Kappunkal

  2) Fr. Shaiju Cherumuttath

  3) Fr. Antony Sijan Manuveliparambil

  4) Fr. Antony Karippatt

  5) Fr. Joseph Sherin

  6) Fr. Antony Paul keerampilly

  7) Fr. Anand Mannalil

  8) Fr. Job Kundoni

  9) Fr. Jean Felix Kattassery

10) Fr. Shobin Kuttikatt

11) Fr. George Jobin Aurev

12) Fr. Rex Joseph  Arakkaparambil

13) Fr. Antony Thomas Thyparambil

      Fr. Joseph Vakayil (Resident Priest)

bottom of page