
About Us
ക്രിസ്തുവിന്റെ അരുമ ശിഷ്യനാണ് വിശുദ്ധ യൂദാതദേവുസ്. അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. വിശുദ്ധ യൂദാതദേവുസിന്റെ നാമത്തിൽ ആലുവ എട്ടേക്കറിൽ സ്ഥാപിതമായ സെന്റ് ജൂഡ് ദേവാലയം ഇന്ന് നാനാജാതി മതസ്ഥരായ ആയിരക്കണക്കിനാളുകൾക്ക് അത്താണിയായ തീർത്ഥാടന കേന്ദ്രമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് വ്യാഴാഴ്ചകളിലാണ് തീർത്ഥാടകർ ഇവിടെ എത്തുന്നത്. ജീവിതത്തിന്റെ ദുഖ ങ്ങളും ക്ലേശങ്ങളും വിശുദ്ധന്റെ സന്നിധിയിൽ സമർപ്പിച്ച് സമാശ്വാസത്തോടെ ഇവർ മടങ്ങുന്നു. ഈ തീർത്ഥാടന കേന്ദ്രത്തിലെ തങ്ങളുടെ ദുഖങ്ങളും ദുരിതങ്ങളും നിയോഗങ്ങളും വിശുദ്ധ യൂദാദേവുസിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്ന നിരവധി സംഭവങ്ങൾ എട്ടേക്കറിൽ സാക്ഷ്യപ്പെടുത്തുന്നു.
ഒക്ടോബറിലെ പ്രധാന തിരുന്നാൾ ദിനത്തിനു ശേഷം വരുന്ന വ്യാഴാഴ്ച ഇവിടെ ഊട്ടുതിരുന്നാൾ നടക്കും. ഒരു നാടിന്റെ മുഴുവൻ കൂട്ടായ്മയുടേയും സന്തോഷത്തിന്റെയും മഹോത്സവമാണ് എട്ടേക്കർ തിരുനാൾ. സ്നേഹവും സാഹോദര്യവും അപരനു വേണ്ടിയുള്ള കരുതലും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ലോകത്ത് എട്ടേക്കറിലെ തിരുനാൾ നഷ്ടപ്പെട്ട മൂല്യങ്ങൾ തിരികെ നേടുന്നതിനുള്ള സന്ദേശമാണ് പകർന്നുനൽകുന്നത്.
തിരുകർമ്മങ്ങൾ
വ്യാഴം
6:00 AM- നൊവേന
6:30 AM- ദിവ്യബലി
7:00 AM- നൊവേന
7:30 AM- ദിവ്യബലി , നൊവേന , ആരാധന
9:30 AM- നൊവേന, ആരാധന
10:45 AM- ദിവ്യബലി , നൊവേന , ആരാധന
3:00 PM- ദിവ്യബലി , നൊവേന , ആരാധന
5:30 PM- ദിവ്യബലി , നൊവേന , ആരാധന
സാധാരണ ദിവസങ്ങൾ
6.30 AM - ദിവ്യബലി
ശനി
ദിവ്യബലിക്ക് ശേഷം മാതാവിന്റെ നൊവേന
ഞായർ
7.00 AM - ദിവ്യബലി
9.30 AM - ദിവ്യബലി